തെഹല്‍ക്ക എഡിറ്റര്‍ക്ക് സുരക്ഷാസംവിധാനം
ദില്ലി: തെഹല്‍ക്ക.കോം എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഇസെഡ് വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ സുരക്ഷാസംവിധാനം ഒരുക്കും. സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാസംവിധാനമാണ് ഇസെഡ് വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കുക. അടുത്തിടെ തെഹല്‍ക്ക.കോം വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയ പ്രതിരോധക്കോഴ ഇടപാടിനെത്തുടര്‍ന്ന് തേജ്പാലിന്റെ ജീവന് ആപത്തുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നത് ഇസെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്.
ചില രാഷ്ട്രവിരുദ്ധ ശക്തികള്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടി തേജ്പാലിനെ കൊലപ്പെടുത്തിയേക്കും എന്നാണ് ഇന്റലിജന്‍സ് ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ട്. മെയ് 10ന് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ധൃതിപ്പെട്ട് തേജ്പാലിന് സുരക്ഷാസംവിധാനം ഒരുക്കിയിട്ടുള്ളത്.
എന്നാല്‍ ഈ സര്‍ക്കാര്‍ നടപടി തന്റെ ആവശ്യപ്രകാരമല്ല എന്ന് തരുണ്‍ തേജ്പാല്‍ വ്യക്തമാക്കി. തനിക്കിതുവരെ ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ പ്രത്യേക സുരക്ഷാവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചുകഴിഞ്ഞുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുക മാത്രമാണ് ചെയ്തത്- തേജ് പാല് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications