കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എതിരാളികളെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി. ആരില്‍ നിന്നെല്ലാം വോട്ട് സ്വീകരിക്കാമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉപാധിയൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ വോട്ട് വേണ്ടെന്നു വയ്ക്കുമോ എന്ന ചോദ്യത്തിന് വേണ്ടെന്ന് എന്തിനു പ്രഖ്യാപിക്കണമെന്ന മറുചോദ്യമാണ് ആന്റണി ഉന്നയിച്ചത്. താന്‍ മത്സരിക്കുന്ന ചേര്‍ത്തലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ലെങ്കിലും അവരുടെ സഖ്യകക്ഷിയായ സമതാപാര്‍ട്ടി മത്സരിക്കുന്നുണ്ടെന്ന് ആന്റണി പറഞ്ഞു.

ഏപ്രില്‍ 24 ചൊവാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ മുഖ്യമന്ത്രിചര്‍ച്ച ഇപ്പോള്‍ അപ്രസക്തമാണ്. സിപിഎമ്മിനുണ്ടായതുപോലെ സ്ഥിതി ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുണ്ടാവരുതെന്ന് ആഗ്രഹമുണ്ട്. പകുതിവഴിവച്ച് അച്യുതാനന്ദനെ നായനാര്‍ പാലം വലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുകഴിഞ്ഞ് മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചതാണ്. മുഖ്യമന്ത്രിസ്ഥാനം ത്യജിക്കാന്‍ തയ്യാറാണെന്ന് ഇപ്പോള്‍ പറയുമോ എന്ന ചോദ്യത്തില്‍ നിന്ന് ആന്റണി ഒഴിഞ്ഞുമാറി.

ചെറിയാന്‍ ഫിലിപ്പിനെ പുറത്താക്കും

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ചെറിയാനടക്കമുള്ള റിബലുകളെ 26-നു പുറത്താക്കുമെന്ന് ആന്റണി പറഞ്ഞു. വര്‍ഷാദ്യം മുതല്‍ പഠിക്കുന്നതിനു പകരം പരീക്ഷയ്ക്കുമുമ്പ് ഓവര്‍ടൈമില്‍ പഠിച്ചു വിജയിക്കുന്നതുപോലെയാണ് ഇത്തവണ യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ താന്‍ ചുമതലപ്പെടുത്തിയെന്ന നായനാരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ല. ബിജെപിയുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയോ കെ. ശങ്കരനാരായണനെയോ ചുമതലപ്പെടുത്തിയിട്ടില്ല. ബിജെപിയെന്ന ഉമ്മാക്കി കാണിച്ച് ഇനി യുഡിഎഫിനെ ഭയപ്പെടുത്തേണ്ട. 27000 കോടിയുടെ കടവും 3000 കോടിയുടെ പലിശയും വരുത്തിവച്ചിരിക്കുന്ന മാര്‍ക്സിസ്റു ഭരണത്തില്‍ ജനങ്ങള്‍ കടക്കെണിയിലായപ്പോള്‍ പാര്‍ട്ടി പണക്കൊഴുപ്പിലാണ്. പ്രധാനപ്പെട്ട ബാങ്കുകളിലെല്ലാം പാര്‍ട്ടിക്ക് കനത്ത നിക്ഷേപമാണ്. പടുകൂറ്റന്‍ കെട്ടിടങ്ങള്‍, ചാനലുകള്‍, വിനോദപാര്‍ക്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ , പ്രസുകള്‍ അങ്ങിനെ നൂറുകണക്കിനു കോടി രൂപയുടെ ആസ്തിയാണ് പാര്‍ട്ടിക്കുള്ളത്.

ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന ആന്റണി അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം ചോദിച്ചപ്പോള്‍ അതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു മറുപടി. മണിച്ചന്‍മാരെ സഹായിക്കത്തക്ക തരത്തിലുള്ള മദ്യനയം യുഡിഎഫ് സ്വീകരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ളചോദ്യത്തിന് 26-ന് പ്രകടനപത്രിക പ്രസിദ്ധീകരിക്കുമ്പോള്‍ അതിനുള്ള മറുപടി പറയാമെന്ന് ആന്റണി മറുപടി നല്കി.

യുഡിഎഫ് നടത്തിയ കേരള മോചനയാത്ര അന്തിമഘട്ടം മെയ് 10നായിരിക്കും. അന്ന് കേരളമോചന ദിനമായിരിക്കും. കേരളത്തില്‍ അഞ്ചു വര്‍ഷം അമ്മമാരും സഹോദരിമാരും കുടിച്ച കണ്ണീരിന്റെ അവസാനം.-ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X