Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പുറത്തിറക്കി.

വിവരസാങ്കേതിക മേഖലയില്‍ വന്‍വികസനം വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ് പ്രകടനപത്രിക. പ്രവാസി മലയാളികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തി ഐടി മേഖല വികസിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം.പാവപ്പെട്ട കര്‍ഷകരുടെ പലിശ കുടിശിക എഴുതിത്തള്ളും. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മിഷന്‍, ഉന്നത വിദ്യാഭ്യാസം പുന:സംഘടിപ്പിക്കുന്നതിനായി പ്രവാസി മലയാളി നിധി രൂപീകരണം, സ്വകാര്യ മേഖലയില്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളജുകള്‍, വിദ്യാഭ്യാസ ധനസഹായത്തിനായി സംയുക്ത മേഖലയില്‍ ബാങ്ക് തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

ഹിറ്റ്ലിസ്റ് പ്രഖ്യാപിച്ചില്ല

ബിജെപി തോല്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഹിറ്റ്ലിസ്റ് പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. സോണിയയും സുര്‍ജിതും തമ്മിലുള്ള അവിശുദ്ധ സഖ്യം കേരളത്തിലും പ്രകടമായി നിലനില്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും സഖ്യം പരസ്യമായിക്കഴിഞ്ഞു. ബംഗാളില്‍ സിപിഎമ്മിനെതിരായ മഹാസഖ്യം പൊളിച്ചത് സോണിയയാണ്. കേരളത്തില്‍ കരുണാകരനെ അപമാനിച്ച് സിപിഎമ്മിന് അനുകൂലമായ സാഹചര്യം ഒരുക്കിയതിന് പിന്നിലും സോണിയ തന്നെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു. തിരുവനന്തപുരം വെസ്റ്, പാലാ, കുണ്ടറ, പിറവം, പള്ളുരുത്തി, അങ്കമാലി, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് തീരുമാനിക്കും. നിലപാട് പരസ്യമായി പ്രഖ്യാപിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+