എന്‍എസ്എസ് പിന്തുണ യുഡിഎഫിനെന്ന്
കോട്ടയം: എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തമെന്ന നിലപാട് ഫലത്തില്‍ യുഡിഎഫിനെ അനുകൂലിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഏപ്രില്‍ 24ന് കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താനായി എന്‍എസ്എസ് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ഇക്കുറി സമദൂര നിലപാടെന്ന് പറയുമ്പോള്‍ അത് യുഡിഎഫിനെ പിന്തുണയ്ക്കുന്നതാണെന്നും അല്ലാതെ എതിര്‍ക്കുന്നതല്ലെന്നും രമേശ് പറഞ്ഞു.
സര്‍ക്കാരിന്റെ സുതാര്യമല്ലാത്ത പുതിയ മദ്യനയം വന്‍ അഴിമതിക്ക് കളമൊരുക്കും. സഹകരണ സംഘങ്ങളിലൂടെ കള്ള് വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നിലും അഴിമതിയുണ്ടെന്ന് രമേശ് ആരോപിച്ചു.
ജനവിരുദ്ധ ഇടതുമുന്നണി സര്‍ക്കാര്‍ പുറത്തുപോയേ തീരു എന്ന് രമേശ് പറഞ്ഞു. ഏപ്രില്‍ 26നകം പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും രമേശ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications