തിരഞ്ഞെടുപ്പു ചെലവ്പരിധി ആറ് ലക്ഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവ് ആറ് ലക്ഷം രൂപയില്‍ കവിയരുതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ ചെലവാക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പു ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്ന് നിരീക്ഷകരായ രാജേഷ് കുമാര്‍ ഝാ, മാനല്‍ ജെ. മൈക്കള്‍, രാകേഷ് ഭാട്ടിയ എന്നിവര്‍ അറിയിച്ചു.
ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കുന്ന തുകയ്ക്ക് വൗച്ചര്‍ വാങ്ങുകയും തിയ്യതി രജിസ്ററില്‍ സൂക്ഷിക്കുകയും വേണം. മൂന്നു ദിവസത്തിലൊരിക്കല്‍ രജിസ്റര്‍ വൗച്ചര്‍ സഹിതം ബന്ധപ്പെട്ട അസിസ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും ആഴ്ചയിലൊരിക്കല്‍ റിട്ടേണിംഗ് ഓഫീസര്‍ക്കും സമര്‍പ്പിക്കണം.
പോസ്ററിന്റെ അച്ചടിച്ചെലവ്, വാഹനങ്ങളുടെയും ഉച്ചഭാഷിണികളുടെയും വാടക, പന്തല്‍-സ്റേജ് എന്നിവ നിര്‍മ്മിക്കാനുളള ചെലവ് എന്നിവയും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. ഓരോ ജില്ലയിലെയും നിലിവിലുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഈയിനത്തിലെ ചെലവ് കണക്കാക്കുക.












Click it and Unblock the Notifications