ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: സിക്കിമിലെ ഗാംഗ്ടോക്കിനു സമീപം ട്രക്കു മറിഞ്ഞു മരിച്ച തിരുവനന്തപുരം കാലടി സ്വദേശി ലാന്‍സ്നായിക്ക് ജി. രാജേഷ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
ദില്ലിയില്‍ നിന്നും എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജില്ലാ കളക്ടര്‍ എസ്. ശ്രീനിവാസന്‍ മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശശികലാ ശങ്കര്‍, വി. എസ്. ശിവകുമാര്‍ എംപി, സൈനിക ക്ഷേമ ഡയറക്ടര്‍ കോയക്കുഞ്ഞ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
സൈനിക അകമ്പടിയോടെ സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയ ശേഷം മൃതദേഹം കുന്നത്തുകാല്‍ നാറാണിയിലുള്ള രാജേഷ്കുമാറിന്റെ ഭാര്യവീട്ടില്‍ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.












Click it and Unblock the Notifications