പത്രിക പിന്‍വലിച്ചില്ലെങ്കില്‍ റാവുത്തറെ പുറത്താക്കും
തിരുവനന്തപുരം: റാവുത്തര്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് പത്രിക പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു.
നീലലോഹിതദാസന്‍ നാടാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി ഇതുവരെ പറഞ്ഞിട്ടില്ല. വീരേന്ദ്രകുമാര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെയും പശ്ചിമബംഗാളിനെയും കേന്ദ്രസര്‍ക്കാരുകള്‍ ഹിറ്റ് ലിസ്റില്‍ പെടുത്തി അവഗണിക്കുകയായിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിഹിതം പലപ്പോഴും കേന്ദ്രം നല്‍കിയില്ല. എന്നിട്ടും കേരളവും ബംഗാളും കൈവരിച്ച നേട്ടങ്ങളെ അവഗണിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications