പിള്ളയുടെ പത്രിക: തീരുമാനം ബുധനാഴ്ച്ച
കൊട്ടാരക്കര: മുന്‍മന്ത്രി ആര്‍.ബാലകൃഷ്പിള്ളയുടെ നാമനിര്‍ദേശ പത്രികയിന്മേല്‍ വരണാധികാരി ഏപ്രില്‍ 25 ബുധനാഴ്ച തീരുമാനമെടുക്കും.
ഗ്രാഫൈറ്റ് അഴിമതിക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ള കൊട്ടാരക്കര മണ്ഡലത്തില്‍ മത്സരിക്കാനായി നല്കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് എല്‍ഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പത്രികയിന്മേല്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ ബുധനാഴ്ച പതിനൊന്നുമണി വരെ വരണാധികാരിക്ക് സമര്‍പ്പിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ചതിനു ശേഷമേ പിള്ളയുടെ പത്രികയിന്മേല്‍ തീരുമാനമെടുക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
അഴിമതിക്കേസില്‍ കോടതി ശിക്ഷയ്ക്കു വിധിച്ച എഐഡിഎംകെ നേതാവ് ജയലളിത തമിഴ്നാട്ടിലെ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ പത്രികകളും തള്ളിയിരുന്നു.


Click it and Unblock the Notifications