ഇന്ന് സൂക്ഷ്മപരിശോധന
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 24 ചൊവാഴ്ച നടക്കും. പരിശോധനയുടെ നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 23 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് പത്രികാ സമര്‍പ്പണം പൂര്‍ത്തിയായിരുന്നു. 140 മണ്ഡലങ്ങളിലായി ഒട്ടാകെ 962 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വ്യാഴാഴ്ച വൈകുന്നേരത്തോടെ മത്സരരംഗത്തുള്ളവരുടെ യഥാര്‍ത്ഥ ചിത്രം തെളിയും.












Click it and Unblock the Notifications