കടബാധ്യതയില്ല; ഷിബുവിന് മത്സരിക്കാം
കൊല്ലം: കടബാധ്യതയുള്ളതിനാല്‍ ആര്‍എസ്പി (ബി) നേതാവ് ബേബിജോണിന്റെ മകന്‍ ഷിബു ബേബിജോണിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം.
യില്‍ ആര്‍എസ്പി(ബി) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷിബു ബേബി ജോണിന്റെ പത്രിക ഏപ്രില്‍ 24 ചൊവാഴ്ച സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വരണാധികാരിയായ കളക്ടര്‍ കമല്‍. വി. റാവു സ്വീകരിച്ചു. സര്‍ക്കാരില്‍ നിന്നും ലോണും മറ്റുമെടുത്ത വകയില്‍ ഷിബു വന്‍ തുക തിരിച്ചടയ്ക്കാനുണ്ടെന്നും മറ്റും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കടബാധ്യതയുണ്ടെന്ന കാരണത്താല്‍ ഷിബുവിന്റെ പത്രിക തള്ളിയേക്കുമെന്ന് ഭയന്ന യുഡിഎഫ് കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടിയും ചവറയില്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
രാജ്മോഹന്‍ ഏപ്രില്‍ 25 ബുധനാഴ്ച പത്രിക പിന്‍വലിക്കും. ആര്‍എസ്പിയിലെ വി. പി. രാമകൃഷ്ണപിള്ളയാണ് ചവറയില്‍ ഷിബുവിനെ നേരിടുന്നത്.












Click it and Unblock the Notifications