കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥിയ്ക്ക് ഓലമടല്‍ കൊണ്ടടി

  • By Staff
Google Oneindia Malayalam News

പറവൂര്‍: യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ ഓല മടല്‍ കൊണ്ട് അടിച്ചോടിച്ചു. യിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.എ. ചന്ദ്രശേഖരനാണ് ഈ ദുര്‍ഗതി. ഏപ്രില്‍ 23 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വടക്കേക്കര മണ്ഡലത്തിലെ മൂത്തകുന്നം തുരുത്തിപ്പുറം മാര്‍ക്കറ്റിനു സമീപം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അജ്ഞാത സംഘം വന്ന് സ്ഥാനാര്‍ത്ഥിയെ ഓലമടല്‍ കൊണ്ട് തല്ലിയോടിച്ചത്. ടെമ്പോട്രാക്സിലെത്തിയ പതിനഞ്ചംഗ സംഘം ചന്ദ്രശേഖരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ഷര്‍ട്ട് വലിച്ചു കീറി ഓലമടല്‍ കൊണ്ട് അടിച്ചോടിച്ചു.

കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരാണ് മര്‍ദ്ദനം നടത്തിയതെന്ന് പറയപ്പെടുന്നു. ഐ ഗ്രൂപ്പ് കാരനാണ് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖരന്‍.

കോണ്‍ഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എ ഗ്രൂപ്പുകാരനായ കെ. പി. ധനപാലനായിരുന്നു വടക്കേക്കരയിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇടഞ്ഞതിനെത്തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ധനപാലനെ മാറ്റി എം. എ. ചന്ദ്രശേഖരന് വടക്കേക്കരയില്‍ സീറ്റ് നല്‍കുകയായിരുന്നു. മണ്ഡലത്തിലെ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല.

മര്‍ദ്ദനം കണ്ട് ഓടിക്കൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമിസംഘത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രക്ഷിച്ചത്. സംഭവസ്ഥലത്തു നിന്ന് കാറില്‍ കയറി രക്ഷപ്പെട്ട ചന്ദ്രശേഖരന്‍ വടക്കേക്കര മണ്ഡലം പ്രസിഡന്റ് കെ. പി. ഗോപിനാഥിന്റെ വസതിയില്‍ അഭയം തേടി. അവിടെ നിന്നും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വീണ്ടും മൂത്തകുന്നത്തെത്തി പ്രചാരണം നടത്തി.

സംഭവത്തെത്തുടര്‍ന്ന് പരിഭ്രാന്തനായി കാണപ്പെട്ട ചന്ദ്രശേഖരന്‍ മര്‍ദ്ദനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയില്ലെന്ന് വ്യക്തമാക്കി. സംഭവം മണ്ഡലത്തിലുടനീളം പാട്ടായതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഒത്തു കൂടി ഭാവി പരിപാടികള്‍ ആവിഷ്കരിച്ചു വരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X