വിശ്വകര്‍മ്മ മഹാസഭ പിന്തുണ യുഡിഎഫിന്
തിരുവനന്തപുരം: മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വിശ്വകര്‍മ്മ മഹാസഭ ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും. ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ സഭ സ്വതന്ത്രനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷം വിശ്വകര്‍മ്മ സമുദായത്തോട് എല്‍ഡിഎഫ് അവഗണനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് സഭാ ഭാരവാഹികള്‍ ആരോപിച്ചു. സ്കൂളുകളും കോളേജുകും അനുവദിക്കപ്പെട്ടപ്പോള്‍ തങ്ങളെ പരിഗണിച്ചില്ല. ഒരു നിയമസഭാ സീറ്റെങ്കിലും തങ്ങളുടെ സമുദായത്തില്‍ നിന്നു നല്‍കണമെന്ന അപേക്ഷയും അനുവദിച്ചില്ല.
എന്നാല്‍ യുഡിഎഫ് യിലും യിലും തങ്ങളുടെ സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കിയത് സഭാ പ്രസിഡണ്ട് പി.ആര്‍. ദേവദാസും ജനറല്‍ സെക്രട്ടറി പി.എസ്. തങ്കപ്പനും ചൂണ്ടിക്കാട്ടി. സമുദായത്തിന് പിഎസ്സി, ദേവസ്വം ബോര്‍ഡ് പ്രാതിനിധ്യവും കോര്‍പ്പറേഷനില്‍ അംഗത്വവും നല്‍കാമെന്ന് യുഡിഎഫ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications