എമിറേറ്റ്സ് പുകവലി നിരോധിക്കുന്നു
ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനങ്ങളില്‍ ഈ വര്‍ഷം ആഗസ്ത് ഒന്ന് മുതല്‍ പുകവലി നിരോധിക്കും.
യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി അദ്ധ്യക്ഷന്‍ ഷേക്ക് അഹമദ് ബിന്‍ സയ്യിദ് അല്‍ മാക്തും ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആഗസ്ത് ഒന്നിന് രാത്രി 12. 45ന് കൊളംബോയില്‍ നിന്നും ദുബായിലേക്ക് പറക്കുന്ന എമിറേറ്റ്സ് വിമാനമായിരിക്കും കമ്പനിയുടെ ആദ്യ പുകവലി നിരോധിത വിമാനം.
ഇപ്പോള്‍ പുകവലിക്കാര്‍ക്ക് ഇരിക്കാനായി പ്രത്യേകം സീറ്റുകള്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ ഉണ്ട്. ഇപ്പോള്‍ തന്നെ ദുബായ്-മാഞ്ചസ്റ്റര്‍, ദുബായ്- ഹീത്രു (ലണ്ടന്‍), ദുബായ്-മെല്‍ബണ്‍, സിഡ്നി വിമാനങ്ങള്‍ പുകവലി നിരോധിത വിമാനങ്ങളായാണ് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications