ഉംറ ഭേദഗതി നിയമം ബുധനാഴ്ച മുതല്‍
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ നിയമത്തില്‍ വരുത്തിയ ഭേദഗതി ഏപ്രില്‍ 25 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഉംറവിസയുടെ കാലാവധി 15 ദിവസത്തില്‍ നിന്ന് ഒരു മാസമായി വര്‍ധിക്കും.
ഭേദഗതി നടപ്പില്‍ വരുന്നതോടെ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലെവിടെയും സഞ്ചരിക്കാം. നേരത്തെ മക്കയിലും മദീനയിലും മാത്രമേ ഉംറ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ നിന്ന് ഇത്തവണ ഉംറാതീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലൈസന്‍സുള്ള കമ്പനികള്‍ വഴിയാണ് ഉംറ വിസ ലഭിക്കുക. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ വഴിയാണ് ഈ കമ്പനികള്‍ വിസ നല്‍കുന്നത്. 150 കമ്പനികള്‍ക്കാണ് വിസ നല്‍കാനുള്ള ലൈസന്‍സുള്ളത്.
ഉംറ തീര്‍ഥാടകര്‍ക്കായി മക്കയിലും മദീനയിലും ഓഫീസുകള്‍ തുറന്നിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മക്കയിലും മദീനയിലും ഒരുക്കിയിട്ടുണ്ട്.
ഉംറ വിസയുടെ കാലാവധി മൂന്ന് മാസമാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ഒരു മാസമാക്കി ഭേദഗതി നിയമത്തില്‍ ചുരുക്കുകയായിരുന്നു.












Click it and Unblock the Notifications