യു എസിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന്
ബാംഗ്ലൂര്‍: യു എസിലുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം വിവരസാങ്കേതിക രംഗത്തുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന് ഒരു പഠനം തെളിയിക്കുന്നു. എന്ന ഓഹരിവിപണന -സാമ്പത്തിക സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യന്‍ വിവരസാങ്കേതിക വിദഗ്ധര്‍ക്കും ആശ്വാസമേകിയേക്കാവുന്ന ഈ വിവരം വെളിപ്പെട്ടത്.
വിവരസാങ്കേതികവിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന യു എസ് കമ്പനികള്‍ കൂടുതല്‍ ജോലികള്‍ ഇന്ത്യന്‍ കമ്പനികളെ ഏല്‍പ്പിച്ച് കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന കണക്കുകൂട്ടലാണ് യു എസ് സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന കണ്ടെത്തലിനു പിന്നില്‍.
ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്കായിരിക്കും യു എസ് സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ഗുണം ചെയ്യുക. യു എസില്‍ നിന്ന് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായാലും അവര്‍ക്ക് ഇന്ത്യയില്‍ മാന്യമായ ജോലി കണ്ടെത്തുക ബുദ്ധിമുട്ടാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടുത്ത നാലഞ്ചു വര്‍ഷങ്ങള്‍ക്കുളളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വരുമാനത്തില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ കമ്പനികളുടെ ഓഹരിവില വന്‍തോതില്‍ വര്‍ദ്ധിക്കാനും ഇതിടയാക്കും. കുറഞ്ഞ വിലയ്ക്ക് സോഫ്റ്റ് വെയര്‍ സൊലൂഷനുകള്‍ കരസ്ഥമാക്കുകയെന്ന യു എസ് കമ്പനികളുടെ ലക്ഷ്യം ഏറ്റവുമധികം സഹായകമാവുക ഇന്ത്യന്‍ കമ്പനികള്‍ക്കായിരിക്കും.
വിപണിയിലെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കേണ്ടിവരുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 80 ശതമാനത്തിലും കുറവായ പണംമുടക്കേണ്ട മനുഷ്യാധ്വാനം കൊണ്ട് 40 ശതമാനത്തിലധികം വളര്‍ച്ചാനിരക്കാണ് ഇന്ത്യന്‍ വിവരസാങ്കേതിക സേവനരംഗം ഇപ്പോള്‍ നേടുന്നത്. മനുഷ്യാധ്വാനത്തിന് പണം മുടക്കേണ്ടത് കുറവായതാണ് യു എസ് കമ്പനികളെ ഇന്ത്യയിലേയ്ക്കാകര്‍ഷിക്കുന്നത്.












Click it and Unblock the Notifications