മഹാരാഷ്ട്ര ബന്ദ്: തീവണ്ടിഗതാഗതം സ്തംഭിച്ചു
മുംബൈ: കേന്ദ്ര സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ശിവസേനയും ഇടതുപക്ഷപാര്‍ടികളും വിവിധ ട്രേഡ് യൂണിയനുകളും നടത്തുന്ന ബന്ദ് പൂര്‍ണ്ണം.ദീര്‍ഘദൂര തീവണ്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്.
വിവിധ സ്റേഷനുകളില്‍ ലഗേജുമായി കുടുങ്ങിയ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താനെയിലും ബോംബെയിലും തീവണ്ടി ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച 250 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്തു. രാവിലെ തീവണ്ടി ഗതാഗതം സുഗമമായി നടന്നെങ്കിലും പിന്നീട് പലയിടങ്ങളിലും ബന്ദനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞു. എന്നാല്‍ ഇവരെയെല്ലാം പൊലീസ് അറസ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
എങ്കിലും ഹ്രസ്വദൂര തീവണ്ടികള്‍ മാത്രമേ ഭാഗിമായെങ്കിലും ഓടുന്നുള്ളൂ. ബിജെപിയുടെ തൊഴിലാളി യൂണിയനുകള്‍ ഒഴികെ മറ്റെല്ലാ യൂണിയനുകളും സമരത്തിലാണ്. ബാങ്കുകളും ഓഫീസുകളും വ്യവസായ യൂണിറ്റുകളും കടകമ്പോളങ്ങളും ഏതാണ് പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഇതുവരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത പൊലീസ് സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ബന്ദ് പൊതുവെ സമാധാനപരമാണ്. എന്നാല്‍ നാഗ്പൂരില്‍ ബന്ദ് ഭാഗികമാണ്.












Click it and Unblock the Notifications