കേന്ദ്രബജറ്റ് ലോക്സഭ പാസ്സാക്കി
ദില്ലി: 2001-02 വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് ഏപ്രില്‍ 25 ബുധനാഴ്ച ലോക്സഭ പാസ്സാക്കി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങളില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി അംഗങ്ങള്‍ ഇറങ്ങിപ്പോയതിനിടയിലാണ് ബജറ്റ് പാസ്സാക്കിയത്.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനക്കമ്മി മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 10 ശതമാനം ആയതായി ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെ ധനമന്ത്രി യശ്വന്ത് സിന്‍ഹ സഭയെ അറിയിച്ചു. കമ്മി വര്‍ദ്ധിക്കുന്ന അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സമവായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ കേന്ദ്രനയങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. കാര്‍ഷികമേഖലയില്‍ മിച്ചസമ്പദ്ഘടനയാണ് ഇന്ത്യക്കുള്ളത്. കൂടാതെ കാര്‍ഷികമേഖലയുടെ അടിസ്ഥാനാവശ്യങ്ങള്ക്കാവശ്യമായ ഉല്പന്നങ്ങള്ക്ക് സര്‍ക്കാര്‍ എക്സൈസ് തീരുവ ഏര്‍പ്പെടുത്തുന്നുമില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യപദ്ധതികള്ക്കായി ഉപയോഗിക്കും.
ധനമന്ത്രിയുടെ ഒരു മണിക്കൂറോളം നീണ്ട മറുപടിപ്രസംഗം പ്രതിപക്ഷം പലതവണ തടസ്സപ്പെടുത്തി. പിന്നീട് സ്പീക്കര്‍ ജിഎംസി ബാലയോഗിയുടെ ശാസന പ്രകാരമാണ് പ്രതിപക്ഷം അടങ്ങിയത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications