കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഡിഎംകെ അംഗം ആത്മാഹുതിക്ക് ശ്രമിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ നേതാവ് ജയലളിതയുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയതില്‍ പ്രതിഷേധിച്ച് അഴിഞ്ഞിക്കുപ്പത്ത് ഒരു എഐഡിഎംകെ അംഗം ആത്മാഹുതിക്ക് ശ്രമിച്ചു.

ഇത്തരം ശ്രമങ്ങളില്‍ നിന്ന് എഐഡിഎംകെ പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന് ജയലളിത ആവശ്യപ്പെട്ടു. എതിരാളികള്‍ക്കെതിരായ സമരത്തിന് തനിക്ക് ഇപ്പോഴും ആത്മവിശ്വാസവും മനോബലവും ഉണ്ടെന്ന് അവര്‍ പറഞ്ഞു.

ജയലളിതയുടെ പത്രിക തള്ളിയ മണ്ഡലങ്ങളിലൊന്നായ കൃഷ്ണഗിരിയില്‍ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ എഐഡിഎംകെ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി. ഓഫീസിലെ കസേരകള്‍ അവര്‍ വലിച്ചെറിയുകയും മറ്റും ചെയ്തു. റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. എഐഡിഎംകെ നേതാക്കളായി എം.തമ്പിദുരൈ, കെ.പി.മുനിസ്വാമി എന്നിവരെ പൊലീസ് അറസ്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X