Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത: ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിക്കപ്പെട്ട ജയലളിതയുടെ രാഷ്ട്രീയഭാവി നിശ്ചയിക്കേണ്ടത് ഇനി ഗവര്‍ണറാണ്. അയോഗ്യത കല്പിക്കപ്പെട്ടത് സഹതാപതരംഗമാക്കി മാറ്റി എഐഎഡിഎംകെ സഖ്യം തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ജയലളിതക്ക് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാമാവാമോ എന്ന് തീരുമാനം ഗവര്‍ണറാണ് എടുക്കേണ്ടത്.

നാല് മണ്ഡലങ്ങളില്‍ നല്‍കിയ പത്രികകളും തള്ളുമെന്ന് മുന്‍കൂട്ടിയറിയാമായിരുന്ന ജയലളിത അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഒരു സഹതാപ തരംഗമാക്കി മാറ്റണമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നു. തനിക്കെതിരെ കരുണാനിധി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന ധാരണ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കാനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോള്‍.

എഐഎഡിഎംകെ സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചാലും ജയലളിതക്ക് മുഖ്യമന്ത്രിയാവാമോ എന്ന കാര്യത്തില്‍ നിയമജ്ഞര്‍ക്കും ഭരണഘടനാ വിദഗ്ധര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ജയലളിതയുടെ പത്രിക നല്‍കിയ റിട്ടേണിംഗ് ഓഫീസര്‍മാരുടെ തീരുമാനം തന്നെ ശരിയല്ലെന്ന് വാദിക്കുന്ന നിയമജ്ഞരുമുണ്ട്.

ജയിച്ചാലും തമിഴ്നാട് രാഷ്ട്രീയത്തില്‍ ജയലളിതയ്ക്ക് ഒരു തിരിച്ചുവരവ് നടത്താനാവുമോ എന്നത് നിശ്ചയിക്കേണ്ടത് ഗവര്‍ണറാണ്. ജനവിധിയുടെ കടമ്പ കടന്നാലും നിയമത്തിന്റെ നൂലാമാലകള്‍ ചികഞ്ഞ് ജയലളിതയുടെ രാഷ്ട്രീയഭാവിയുടെ വിധിയെഴുതുന്നത് ഗവര്‍ണര്‍ തന്നെയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+