മദ്യദുരന്തക്കേസ്: വിചാരണ മെയ് നാലിലേക്ക് മാറ്റി
കൊച്ചി: വിഷക്കള്ള് കുടിച്ച് യുവാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ ചെത്തുകാരന്‍ ഷിബുവിനെ കോടതി റിമാന്റ് ചെയ്തു.
കള്ള് മോഷ്ടിച്ചു കുടിക്കുന്നത് ഒഴിവാക്കാനാണ് കള്ളില്‍ കീടനാശിനി ചേര്‍ത്തതെന്ന് ഷിബു വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് യുവാക്കളില്‍ മില്‍ട്ടന്‍, ഷോബി എന്നിവരെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. ഇവര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
എറണാകുളം സുധീന്ദ്ര ആശുപത്രിയിലും ലിസി ആശുപത്രിയിലും കഴിയുന്ന മറ്റ് മൂന്ന് പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്.












Click it and Unblock the Notifications