കരുണാകരനും ആന്റണിയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ ഏറെക്കാലമായി കാത്തിരുന്ന ആന്റണി കൂടിക്കാഴ്ച നീണ്ടത് മുക്കാല്‍ മണിക്കൂര്‍. തര്‍ക്കത്തിന്റെ നാളുകള്‍ അവസാനിപ്പിച്ച് ആന്റണിയും കരുണാകരനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നല്‍കിയ സൂചന കരുണാകരന്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്കില്ല എന്നതാണ്.
ഏപ്രില്‍ 25 ബുധനാഴ്ചയാണ് ഇരുവരും തമ്മില്‍ക്കണ്ട് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം ആന്റണിയുടെ പതിവ് അഭ്യര്‍ത്ഥനയും വന്നു. ഞങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ല. ഇനി നിങ്ങള്‍ പ്രശ്നമുണ്ടാക്കാതിരുന്നാല്‍ മതി.
സോണിയാഗാന്ധിയുമായി നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു ശേഷം ദില്ലിയില്‍ നിന്നും ഉച്ചയ്ക്കെത്തിയ കരുണാകരനെ കാണാന്‍ ജഗതിയിലെ വീട്ടില്‍ വൈകുന്നേരം ആന്റണി എത്തുകയായിരുന്നു. ആറു മണി മുതല്‍ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ട മുറിയില്‍ ഇരുവരും മാത്രമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ കുറിച്ചാണ് തങ്ങള്‍ സംസാരിച്ചതെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളായിരുന്നുവെന്ന് പിന്നീട് രണ്ട് പേരും വാര്‍ത്താലേഖകരുമായി സംസാരിച്ചപ്പോള്‍ വ്യക്തമായി.
മുഖ്യമന്ത്രി ആരാകും ?
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. ആര് മുഖ്യമന്ത്രിയാകുമെന്ന് ചോദിച്ചപ്പോള്‍ 140 പേരില്‍ ആരെങ്കിലുമാകുമെന്ന സുചിന്തിതമായ കരുണാകരന്റെ മറുപടി താന്‍ മത്സരരംഗത്തേക്കില്ലെന്ന സൂചന നല്‍കി.
പ്രചരണത്തിന് ഒരു വേദി പങ്കിടുമോ?
ആന്റണി: ഒരുമിച്ചു പ്രചരണത്തിനുണ്ടായിരിക്കും
കരുണാകരന്‍: അതിലെന്താണ് വാര്‍ത്ത. പക്ഷേ ഒന്നിച്ചു സംസാരിക്കില്ല. ഒരാള്‍ സംസാരിച്ചു കഴിഞ്ഞ് അടുത്തയാള്‍ സംസാരിക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നോ?
കരുണാകരന്‍: എന്തൊരു കോളിളക്കമായിരുന്നു ഇവിടെ. ഇപ്പോള്‍ എല്ലാം തീര്‍ന്നില്ലേ.
സോണിയാഗാന്ധിയുമായുള്ള ചര്‍ച്ച എങ്ങനെയായിരുന്നു?
കരുണാകരന്‍: എല്ലാം സംസാരിച്ചു. ഭംഗിയായി പരിഹരിച്ചു. ഒന്നും അങ്ങോട്ട് അവതരിപ്പിക്കേണ്ടി വന്നില്ല. ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങളോടു തന്നെ അവര്‍ യോജിച്ചു.
ആന്റണിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയോ?
കരുണാകരന്‍: എന്നുവരെ എന്നു വേണ്ട. നിങ്ങള്‍ക്ക് ദിവസവും വാര്‍ത്ത വേണമല്ലോ. അതുകൊണ്ട് 24 മണിക്കൂറത്തേക്ക് മതിയെങ്കില്‍ അങ്ങനെ.
കഴിഞ്ഞ മന്ത്രിസഭയില്‍ അങ്ങേക്ക് ബാക്കിയുണ്ടായിരുന്ന കാലാവധി പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തോ?
കരുണാകരന്‍: മനസാ വാചാ ആലോചിക്കാത്ത പ്രശ്നങ്ങളെ കുറിച്ച് ചോദിക്കരുത്. ദില്ലിയിലെ പത്രക്കാരുടെ സൃഷ്ടിയാണത്.
ആരാണ് മുഖ്യമന്ത്രിയാവുക?
തിരഞ്ഞെടുപ്പ് കഴിഞ്ഞഎ് എംഎല്‍എമാര്‍ നേതാവിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാലുടന്‍ ഗവര്‍ണറുടെ ക്ഷണം വരും. അപ്പോള്‍ ആരാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തോട് പറയും.












Click it and Unblock the Notifications