കരുണാകരന്‍ രാജി പിന്‍വലിക്കും
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നുള്ള രാജി കെ കരുണാകരന്‍ പിന്‍വലിക്കും. ഏപ്രില്‍ 24 ചൊവാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ കരുണാകരന്‍ ചൊവാഴ്ച രാത്രിയാണ് രാജി പിന്‍വലിക്കുമെന്ന് വെളിപ്പെടുത്തിയത്.
ഏപ്രില്‍ 25 ബുധനാഴ്ച കരുണാകരന്‍ രാജി പിന്‍വലിച്ചു കൊണ്ടുള്ള കത്ത് നല്‍കും. രാജി പിന്‍വലിക്കുന്നതായി താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയോട് പറഞ്ഞതായി കരുണാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. രാജി പിന്‍വലിച്ചു കൊണ്ടുള്ള കത്ത് ബുധനാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ ഓഫീസില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിക്ക് തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എല്ലാം മാറിയെന്ന് കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നെന്നും താനും എ കെ ആന്റണിയും ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും കരുണാകരന്‍കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications