Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ രാജി പിന്‍വലിച്ചു

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവെന്ന സ്ഥാനത്തുനിന്നുള്ള രാജി കെ. കരുണാകരന്‍ പിന്‍വലിച്ചു. ഏപ്രില്‍ 25 ബുധനാഴ്ച തന്റെ രാജി പിന്‍വലിച്ചു കൊണ്ടുള്ള കത്ത് കരുണാകരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.

ഏപ്രില്‍ 24 ചൊവാഴ്ച രാത്രിയില്‍ സോണിയയെ കണ്ട് ചര്‍ച്ച നടത്തിയ കരുണാകരന്‍ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഏഴ് ശനിയാഴ്ചയാണ് കരുണാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനം രാജി വച്ചത്.

കരുണാകരന്റെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് അദ്ദേഹവുമായി അനുരഞ്ജന ചര്‍ച്ച നടത്തുകയും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.

രാജി പിന്‍വലിച്ച കരുണാകരന്‍ ബുധനാഴ്ച കേരളത്തിലേയ്ക്ക് തിരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+