സിപിഎമ്മുകാരന്റെ വധം: പ്രതികള്‍ കീഴടങ്ങി
പാലക്കാട്: സിപിഎം അനുഭാവിയായിരുന്ന എലപ്പുള്ളി നാരായണന്‍ വധക്കേസിലെ നാല് പ്രതികള്‍ പാലക്കാട് കോടതി മുമ്പാകെ കീഴടങ്ങി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എലപ്പുള്ളി സുനില്‍കുമാര്‍ (25), എലപ്പുള്ളി തേനാരി രവി (27), വേങ്ങാട് എലിയപ്പാടം സുദേവന്‍ (32), വേങ്ങാട് ഒമിയംപള്ളം ശിവന്‍ (33) എന്നിവര്‍ ഏപ്രില്‍ 25 ബുധനാഴ്ചയാണ് കീഴടങ്ങിയത്.
2000 മാര്‍ച്ച് 25നാണ് നാരായണന്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ നാരായണന്റെ മക്കളെ അന്വേഷിച്ചു വന്ന ഇരുപതോളം പേര്‍ വരുന്ന സംഘം മാരകായുധങ്ങളുമായി നാരായണനെ ആക്രമിക്കുകയും വെട്ടിയും കുത്തിയും കൊല്ലുകയുമായിരുന്നു. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.












Click it and Unblock the Notifications