നീലനെതിരായ കേസുകള്‍ സുപ്രീംകോടതിയില്‍
ദില്ലി: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ച് കേരള ഹൈക്കോടതിയില്‍ നിലവിലിരുന്ന കേസുകള്‍ സുപ്രീംകോടതിയിലേയ്ക്ക് മാറ്റി. കേസ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ വഴി വിട്ടാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി പ്രദമദൃഷ്ട്യാ കണ്ടെത്തിയിരുന്നു.
ഇക്കാര്യത്തില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഏപ്രില്‍ 24 ചൊവാഴ്ച കേരള സര്‍ക്കാര്‍ വിശദീകരണം നല്കി. വിശദീകരണം ഫയലില്‍ സ്വീകരിച്ച ജസ്റ്റീസുമാരായ കെ ടി തോമസ്, ആര് വി സേഠി എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള കേസുകളെല്ലാം സുപ്രീംകോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
ലൈംഗികാപവാദ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കേരള സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മേധാ കോട്വാല അഡ്വ. അപര്‍ണ ഭട്ട് വഴി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.
കേസ് അന്വേഷിക്കുന്നതിന് ശശിധരന് കമ്മീഷനെ നിയമിച്ചതു തന്നെ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നത്. കേരളസര്‍ക്കാരിന്റെ വിശദീകരണത്തിന്മേല് കൂടുതല്‍ വാദത്തിന് ഹര്‍ജിക്കാരി കൂടുതല്‍ സമയം ചോദിച്ചത് സുപ്രീംകോടതി അനുവദിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications