പിള്ള വാദങ്ങള്‍ നിരത്തി
കൊട്ടാരക്കര: കൊട്ടാരക്കര മണ്ഡലത്തില്‍ നല്‍കിയ പത്രിക തള്ളാതിരിക്കാനുള്ള വാദങ്ങള്‍ ആര്‍.ബാലകൃഷ്ണപിള്ള വരണാധികാരി മുമ്പാകെ ഉന്നയിച്ചു.
പിള്ളയുടെ അഭിഭാഷകനായ അഡ്വ.ടി.വി. പ്രഭാകരനാണ് രേഖാമൂലം വരണാധികാരിയെ കാരണങ്ങള്‍ ബോധിപ്പിച്ചത്. ചൊവാഴ്ച പത്രിക തള്ളണമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി രേഖാമൂലം വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് പിള്ളയുടെ അഭിഭാഷകന്‍ രേഖകള്‍ നിരത്തിയത്.
വൈകുന്നേരം നടക്കുന്ന സിറ്റിംഗിനു ശേഷം പത്രികയിന്മേലുള്ള തീരുമാനം പ്രഖ്യാപിക്കും. സിറ്റിംഗില്‍ ഇരുകക്ഷികള്‍ക്കും തങ്ങളുടെ വാദങ്ങള്‍ വീണ്ടും നിരത്താം.
ഗ്രാഫൈറ്റ്, ഇടമലയാര്‍ കേസുകളില്‍ മൂന്നുമാസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ ജനപ്രാതിനിധ്യനിയമത്തിലെ എട്ട് (നാല്) വകുപ്പ് പിള്ളയ്ക്ക് ബാധകമാണെന്നാണ് പിള്ളയുടെ അഭിഭാഷകന്റെ വാദം. പിള്ള എപ്പോഴും എംഎല്‍എയായതിനാല്‍ അദ്ദേഹത്തിന് പരിരക്ഷക്ക് അര്‍ഹതയുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.












Click it and Unblock the Notifications