കോണ്‍ഗ്രസുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയെന്ന്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് കോണ്‍ഗ്രസുകാരായ ഒട്ടേറെ പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. പരമേശ്വര്‍ ആരോപിച്ചു. ഏപ്രില്‍ 25 ബുധനാഴ്ച കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
നഗരത്തിലെ മണ്ഡലങ്ങളായ കോഴിക്കോട് ഒന്ന്, രണ്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരുകള്‍ നീക്കം ചെയ്തത്. കോഴിക്കോട് ഒന്നില്‍ 60,000ത്തിലധികവും രണ്ടില്‍ 28,000ത്തിലധികവും വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 26 വ്യാഴാഴ്ച യുഡിഎഫ് ജില്ലയില്‍ പ്രതിഷേധ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications