ഓഹരി കുംഭകോണം അന്വേഷിക്കാന്‍ സമിതി
ദില്ലി: ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏപ്രില്‍ 26 വ്യാഴാഴ്ച 30 അംഗ സംയുക്ത പാര്‍ലമെന്റ് സമിതി രൂപീകരിച്ചു. എങ്ങിനെ ഭാവിയില്‍ ഓഹരി കുംഭകോണം തടയാമെന്നതു സംബന്ധിച്ച് മാര്‍ഗ്ഗരേഖയുണ്ടാക്കാനുള്ള ചുമതലയും ഈ സമിതിയ്ക്ക് തന്നെ.
പാര്‍ലമെന്റ് കാര്യ മന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം വ്യാഴാഴ്ച ലോക്സഭയില്‍ അറിയിച്ചത്. ലോക്സഭയില്‍ നിന്നും 20 അംഗങ്ങളും രാജ്യസഭയില്‍ നിന്നും 10 അംഗങ്ങളും ഉള്‍പ്പടെ 30 അംഗങ്ങളാണ് ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സംയുക്ത പാര്‍ലമെന്റ് സമിതിയിലുള്ളത്. സമിതിയിലെ ഒരംഗത്തെ അധ്യക്ഷനായി ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുക്കും.
ഓഹരി കുംഭകോണത്തിന്റെ എല്ലാ വശങ്ങളും സമിതി പഠനവിധേയമാക്കും. ഓഹരി കുംഭകോണത്തില്‍ ബാങ്കുകള്‍, ദല്ലാളന്മാര്‍, സ്റോക് എക്സ്ചേഞ്ചുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഓഹരി ഇടപാടില്‍ ഇത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അതിര്‍വരമ്പുകളും സമിതി നിശ്ചയിക്കും.












Click it and Unblock the Notifications