കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി: എറണാകുളം ടൗണ്‍ഹാളിന്റെ മുകള്‍നിലയിലെ ആസ്ബസ്റോസ് തകര്‍ന്ന് ഹാളിലേക്ക് വീണ് വിദ്യാര്‍ഥിനി മരിച്ചു. തൃക്കാക്കാര സാരംഗിയില്‍ പി.ആര്‍.രാമവര്‍മരാജയുടെ മകള്‍ സ്മിതാ വര്‍മ (18) ആണ് മരിച്ചത്.
കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികളുടെ യുവജനോത്സവത്തിനെത്തിയതായിരുന്നു എറണാകുളം സ്കില്‍ടെക് കമ്പ്യൂട്ടര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയായ സ്മിത. മൂന്നാം നിലയില്‍ മേക്കപ്പിടാനായി കൂട്ടുകാരികള്‍ക്കൊപ്പം കയറിയപ്പോഴാണ് അപകടമുണ്ടായത്.
ചവിട്ടിയ ആസ്ബസ്റോസ് തകര്‍ന്ന് സ്മിത മൂന്നാം നിലയില്‍ നിന്നും ഹാളിലേക്ക് വീഴുകയായിരുന്നു. സ്തിതയെ ഉടന്‍തന്നെ ലിസി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications