അച്യൂതാനന്ദനാവും മുഖ്യമന്ത്രി: യെച്ചൂരി
തിരുവനന്തപുരം: എല്‍ഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സൂചന നല്‍കി.
പക്ഷേ ഇക്കാര്യം വ്യക്തമായി പറയാന്‍ അദ്ദേഹം തയാറായില്ല. അച്യുതാനന്ദനാണ് ഇപ്പോള്‍ മത്സരരംഗത്തുള്ള ഏക പോളിറ്റ് ബ്യൂറോ അംഗം. അദ്ദേഹം തന്നെയാണ് ഏറ്റവും മുതിര്‍ന്ന നേതാവും. അദ്ദേഹത്തിന്റെ നേതൃത്വക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ തിരഞ്ഞടുക്കപ്പെടുന്ന എംഎല്‍എമാരാണ് നേതാവിനെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു അനുമാനത്തിലെത്താവുന്നതേയുള്ളൂ. താന്‍ അത് പറയുന്നത് ശരിയല്ലെന്ന് യെച്ചൂരി പറഞ്ഞു.
ബംഗാളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് മത്സരരംഗത്തുള്ള ഏക പോളിറ്റ്ബ്യൂറോ അംഗം. അവിടെ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications