ആരുടെ വോട്ടും സ്വീകരിക്കും: ഇ.അഹമ്മദ്
തിരുവനന്തപുരം: ഉപാധികളും ചരടുകളുമില്ലാതെ ആരുടെ വോട്ടും യുഡിഎഫ് സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ ബിജെപിയെന്നോ പിഡിപിയെന്നോയുള്ള വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദ പാര്‍ട്ടിയായ പിഡിപി മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് വരുമ്പോള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യാത്തതിന്റെ അപകടം പഞ്ചാബില്‍ കണ്ടതാണ്. തീവ്രവാദം ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല. മുസ്ലിം ലീഗ് ഇതിനെ എന്നും എതിര്‍ത്തിരുന്നുവെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.
പിഡിപി എല്‍ഡിഎഫിനെ സഹായിച്ചിരുന്നപ്പോള് ഇത്രയും പ്രശ്നമില്ലായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. മദ്നിയെയല്ല ആരെയും വിചാരണ കൂടാതെ ജയിലിലടയ്ക്കുന്നത് ശരിയല്ല.
അഖിലേന്ത്യാ രാഷ്ട്രീയത്തിലെ തത്വങ്ങളാണ് സിപിഎം പിന്തുടരുന്നതെങ്കില് കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സിപിഎമ്മിനാവില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി കൂട്ടുകൂടണമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് പറഞ്ഞിട്ടുള്ളതെന്ന് അഹമ്മദ് ഓര്‍മിപ്പിച്ചു.
സിപിഎം സഖ്യകക്ഷിയായ എന്‍സിപി എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ? മേഘാലയത്തില്‍ ബിജെപിയുമായും മഹാരാഷ്ട്രത്തില്‍ കോണ്‍ഗ്രസുമായാണു എന്‍സിപിയുടെ സഖ്യം. ആ എന്‍സിപിയുടെ സീറ്റാണ് ഐഎന്‍എല്ലിനു നല്‍കിയിരിക്കുന്നത്. പിന്നെന്തിനാണ് ഐഎന്‍എല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കുന്നതെന്ന് അഹമ്മദ് ചോദിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications