ആന്റണിയുമായുള്ള അഭിപ്രായഭിന്നത തീര്‍ന്നില്ല
തിരുവനന്തപുരം: ആന്റണിയുമായുള്ള അഭിപ്രായഭിന്നത ഒരു ദിവസം കൊണ്ടു തീരുന്നതല്ലെന്ന് കെ.കരുണാകരന്.
1969ല്‍ തുടങ്ങിയ അഭിപ്രായ ഭിന്നത ഒരു ദിവസം കൊണ്ട് പോകുന്നതല്ല. മനുഷ്യരല്ലേ... കരുണാകരന് പറഞ്ഞു. കേസരി മെമ്മോറിയല്‍ ജേര്ണലിസ്റ് ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.
അത്യാവശ്യസമയത്ത് എല്ലാവരും ഒത്തുനില്‍ക്കണം. ഈ ഐക്യം എന്നുമുണ്ടാകുമോ എന്നു ചോദിച്ചപ്പോള്‍ ആവശ്യം വരുമ്പോഴൊക്ക ഉണ്ടാകുമെന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കബളിപ്പിക്കാനാവില്ല. അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരും ബന്ധപ്പെട്ട മറ്റുള്ളവരും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും.
കേരളത്തില്‍ 111 അംഗങ്ങളുമായി നിയമസഭയില്‍ മുഖ്യമന്ത്രിയായി ജൈത്രയാത്ര തുടരുമ്പോഴാണ് താന്‍ ഇറങ്ങിപ്പോയത്. ഇന്നത്തെ അന്തരീക്ഷത്തില്‍ അക്കാര്യങ്ങളൊന്നും കൂടുതല്‍ പറയുന്നില്ല. മെയ് 10നു മുമ്പ് തല്ലിക്കൊന്നാലും അതിലേക്ക് കടക്കില്ലെന്ന് കരുണാകരന് പറഞ്ഞു.
താന്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവെക്കാന്‍ ഇടയായത് രണ്ടോ മൂന്നോ സീറ്റുകള്‍ക്ക് വേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തനിക്ക് പാര്ട്ടിയിലെവിടെയെങ്കിലും പോരായ്മ കണ്ടാല്‍ തിരുത്താനുള്ള ബാധ്യതയുണ്ട്. തന്റെ വികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് രാജിവച്ചത്.
എന്തിന് വേണ്ടി രാജിവച്ചോ അക്കാര്യങ്ങള്‍ നടന്നു. രാജിക്ക് എന്തായാലും പ്രയോജനമുണ്ടായി. അത് വ്യക്തിപരമായ നേട്ടമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രയോജനമുള്ളതാണ്. സോണിയാഗാന്ധിയുമായുള്ള സംഭാഷണത്തില്‍ എനിക്ക് വിശ്വാസം വന്നു. കടലാസിലും വാക്കുകളിലും തരുന്ന ഉറപ്പിനേക്കാള്‍ ഈ വിശ്വാസമാണ് വലുത്- കരുണാകരന് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications