കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുമായുള്ള അഭിപ്രായഭിന്നത തീര്‍ന്നില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയുമായുള്ള അഭിപ്രായഭിന്നത ഒരു ദിവസം കൊണ്ടു തീരുന്നതല്ലെന്ന് കെ.കരുണാകരന്‍.

1969ല്‍ തുടങ്ങിയ അഭിപ്രായ ഭിന്നത ഒരു ദിവസം കൊണ്ട് പോകുന്നതല്ല. മനുഷ്യരല്ലേ... കരുണാകരന്‍ പറഞ്ഞു. കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ് ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.

അത്യാവശ്യസമയത്ത് എല്ലാവരും ഒത്തുനില്‍ക്കണം. ഈ ഐക്യം എന്നുമുണ്ടാകുമോ എന്നു ചോദിച്ചപ്പോള്‍ ആവശ്യം വരുമ്പോഴൊക്ക ഉണ്ടാകുമെന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കബളിപ്പിക്കാനാവില്ല. അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരും ബന്ധപ്പെട്ട മറ്റുള്ളവരും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും.

കേരളത്തില്‍ 111 അംഗങ്ങളുമായി നിയമസഭയില്‍ മുഖ്യമന്ത്രിയായി ജൈത്രയാത്ര തുടരുമ്പോഴാണ് താന്‍ ഇറങ്ങിപ്പോയത്. ഇന്നത്തെ അന്തരീക്ഷത്തില്‍ അക്കാര്യങ്ങളൊന്നും കൂടുതല്‍ പറയുന്നില്ല. മെയ് 10നു മുമ്പ് തല്ലിക്കൊന്നാലും അതിലേക്ക് കടക്കില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

താന്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവെക്കാന്‍ ഇടയായത് രണ്ടോ മൂന്നോ സീറ്റുകള്‍ക്ക് വേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തനിക്ക് പാര്‍ട്ടിയിലെവിടെയെങ്കിലും പോരായ്മ കണ്ടാല്‍ തിരുത്താനുള്ള ബാധ്യതയുണ്ട്. തന്റെ വികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് രാജിവച്ചത്.

എന്തിന് വേണ്ടി രാജിവച്ചോ അക്കാര്യങ്ങള്‍ നടന്നു. രാജിക്ക് എന്തായാലും പ്രയോജനമുണ്ടായി. അത് വ്യക്തിപരമായ നേട്ടമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രയോജനമുള്ളതാണ്. സോണിയാഗാന്ധിയുമായുള്ള സംഭാഷണത്തില്‍ എനിക്ക് വിശ്വാസം വന്നു. കടലാസിലും വാക്കുകളിലും തരുന്ന ഉറപ്പിനേക്കാള്‍ ഈ വിശ്വാസമാണ് വലുത്- കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X