തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഏപ്രില്‍ 26 വ്യാഴാഴ്ച കൊടിയേറും. മേയ് രണ്ട് ബുധനാഴ്ചയാണ് പൂരം. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുമ്പാടി ക്ഷേത്രങ്ങളിലും , കണിമംഗലം, കാരമുക്ക്, ചെമ്പൂക്കാവ്, അയ്യന്തോള്‍, ചൂരക്കാട്ടുകടവ്, ലാലൂര്‍, നെയ്തലക്കാവ്, പനമുക്കുപിള്ളി ക്ഷേത്രങ്ങളിലും വ്യാഴാഴ്ച കൊടിയേറും.
തിരുവമ്പാടി ക്ഷേത്രത്തില്‍ ശുദ്ധികര്‍മങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച രാവിലെ 11.30 നാണ് കൊടിയേറ്റം. പാറമേക്കാവില്‍ രാവിലെ 11.35 നും 12.10 നും ഇടയില്‍ പൂരം കൊടിയേറും. തുടര്‍ന്ന് എഴുന്നള്ളിപ്പും വടക്കുംനാഥനില്‍ ആറാട്ടും നടക്കും. ആറാട്ടിന്റെ സമയത്ത് മണികഠ്നാല്‍ത്തറയിലും കൊടിയേറും.
കൊടിയേറുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പൂരത്തിന്റെ നാട് ഉത്സവലഹരിയിലാകും. ഇനി കാണാന്‍ പോകുന്ന പൂരത്തിനുള്ള കാത്തിരിപ്പ്.












Click it and Unblock the Notifications