ഒറ്റപ്പാലത്ത് ഓട്ടോറിക്ഷകള്‍ തകര്‍ത്തു
ഒറ്റപ്പാലം: ഒറ്റപ്പാലം റെയില്‍വേസ്റേഷന് മുന്നില്‍ വച്ച് ഏപ്രില്‍ 25 ബുധനാഴ്ച രാത്രി ഏഴ് ഓട്ടോറിക്ഷകള്‍ അക്രമികള്‍ തകര്‍ത്തു.
മാരകായുധങ്ങളുമായെത്തിയ സംഘമാണ് റെയില്‍വേ സ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ തകര്‍ത്തത്. ഡ്രൈവര്‍മാരെ സംഘം ആദ്യം തന്നെ വിരട്ടിയോടിച്ചതിനു ശേഷം ഓട്ടോകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഈ അക്രമസംഭവമുണ്ടായതെന്ന് കരുതുന്നു. വ്യാഴാഴ്ച ഓട്ടോ ഡ്രൈവര്‍മാര്‍ ഒറ്റപ്പാലത്ത് പണിമുടക്കിലാണ്.












Click it and Unblock the Notifications