വോട്ടര്‍പട്ടികയില്‍ നിന്ന് 20 ലക്ഷം പേരെ നീക്കി
തിരുവനന്തപുരം: മരിച്ചവരും സ്ഥലത്തില്ലാത്തവരുമുള്പ്പെടെ 20 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യുന്ന നടപടി ഏപ്രില്‍ 27 വെള്ളിയാഴ്ച അവസാനിക്കും. പുറത്താക്കപ്പെട്ടവരുടെ കൃത്യമായ കണക്ക് അപ്പോള്‍ ലഭ്യമാകും. അതിനു ശേഷമേ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് വന്‍തോതില്‍ കള്ളവോട്ട് തടയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ഈ രീതിയില്‍ വോട്ടര്‍ പട്ടിക കൃത്യമാക്കാന്‍ ശ്രമം നടന്നിരുന്നില്ല. മരിച്ചവരേയും സ്ഥലത്തില്ലാത്തവരേയും ഒഴിവാക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇത്തവണ വോട്ടര്‍പട്ടികയുടെ ശുദ്ധികലശത്തിന് വഴി തെളിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരമാവധി വിതരണം ചെയ്യാനെടുത്ത നടപടികളും വോട്ടര്‍പട്ടികയില്‍ നിന്ന് അനാവശ്യപേരുകള്‍ ഒഴിവാക്കാന്‍ സഹായകമായി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങണമെന്ന ബന്ധപ്പെട്ട അധികൃതരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയുണ്ടായിട്ടും കാര്ഡ്് വാങ്ങാനെത്താത്തവരെ കണ്ടെത്തി അവരില്‍ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചു വരുന്നു. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെയും പേരുകള്‍ ഒരിടത്തൊഴികെ മറ്റിടങ്ങളില്‍ നീക്കം ചെയ്തുവരുന്നു.
ഇതേ സമയം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വ്യക്തമായ പരിശോധന നടത്താതെ ജീവിച്ചിരിക്കുന്നവരുടെയും സ്ഥലത്തുള്ളവരുടെയും പേരുകള്‍ നീക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications