കോണ്‍ഗ്രസ് രാജ്യത്തിനു വിപത്ത് : യെച്ചൂരി
തിരുവനന്തപുരം: നിസാരമായ തിരഞ്ഞെടുപ്പ് താത്പര്യങ്ങള്‍ക്കു വേണ്ടി ബിജെപി യുമായി കൂട്ടു ചേരുന്ന കോണ്‍ഗ്രസ് രാജ്യത്തിനു വിപത്തായി മാറിയിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ബിജെപി യെ മാറ്റി നിര്‍ത്തുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതാണെന്നിരിക്കേ കോണ്‍ഗ്രസ് അവരുമായി ബന്ധം പുലര്‍ത്തുന്നത് ദേശീയതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യെച്ചൂരി പറഞ്ഞു. ഏപ്രില്‍ 26 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
തിരഞ്ഞെടുപ്പിനുപരിയായി രാഷ്ട്രീയമൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയം മാത്രം രാഷ്ട്രീയ ലക്ഷ്യമായി കാണരുത്.യു ഡി എഫിനെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്കുന്നതിനാലാണ് ഐ എല്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇതേ മുന്‍ഗണന തന്നെയാണ് ഐഎന്എല്ലിനുമുള്ളത്.
സിപിഎം ആസ്ഥികള്‍ സമ്പാദിച്ചിട്ടുള്ളത് പാര്‍ട്ടിയുടെ പേരിലാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് രഹസ്യമൊന്നുമില്ലെന്നും പറഞ്ഞ യെച്ചൂരി കോണ്‍ഗ്രസില്‍ വ്യക്തികളുടെ പേരിലാണ് സ്വത്ത് സമ്പാദിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് വിജയം മാത്രം നോക്കിയല്ല കേരളത്തില്‍ സി പി എം വൈദികനെ സ്ഥാനാര്‍ത്ഥിയാക്കിയത്- സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഫാദര്‍ മത്തായി നൂറനാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരാമര്‍ശിച്ചു കൊണ്ട് യെച്ചൂരി പറഞ്ഞു. ലാറ്റിനമേരിക്കയിലെ പോലെ വിമോചനദൈവശാസ്ത്രം കേരളത്തില്‍ പ്രസ്ഥാനമാക്കി വളര്‍ത്തണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയ വൈദികന് അതു കഴിയുമെന്നാണ് പ്രതീക്ഷ.
അടുത്തകാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഹിന്ദുത്വത്തിന് ഏറ്റവും വലിയ ഭീഷണി മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണെന്നാണ് ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വൈദികനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്.
ജയലളിതയുമായും നീക്കുപോക്കു മാത്രം
തമിഴ്നാട്ടില്‍ ജയലളിതയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും ആറു മാസം മുഖ്യമന്ത്രിയാകാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുഖ്യമന്ത്രിയായാല്‍ ജയലളിതയെ സി പി എം പിന്താങ്ങുമോയെന്ന കാര്യമൊക്കെ തിരഞ്ഞടുപ്പ് കഴിഞ്ഞ് തീരുമാനിക്കും.ജയലളിതയുമായി സി പി എമ്മിന് തിരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രമാണുള്ളത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications