കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഗാന് വിജയം, കിരീടപോരാട്ടം മുറുകും

  • By Staff
Google Oneindia Malayalam News

ഗോവ: വാസ്കോ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് നിലവിലുള്ള ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ ദേശീയ ലീഗ് ചാമ്പ്യന്‍ പട്ടത്തിനുളള പ്രതീക്ഷ നിലനിര്‍ത്തി. 21 കളികളില്‍ നിന്നായി 42 പോയിന്റോടെ ബഗാന്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. അത്രയും കളികളില്‍ നിന്ന് 43 പോയിന്റുള്ള ഈസ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഗോവയില്‍ നടന്ന മത്സരത്തില്‍ 24ാം മിനിറ്റില്‍ അബ്ദുള്‍ ഖാലിദാണ് വാസ്കോ ഗോവക്കെതിരായ നിര്‍ണായക ഗോള്‍ നേടി ബഗാനെ വിജയത്തിലെത്തിച്ചത്.

ബഗാന്റെയും ഈസ്റ് ബംഗാളിന്റെയും അവസാന മാച്ചുകള്‍ ഏപ്രില്‍ 30 തിങ്കളാഴ്ച നടക്കും. സ്വന്തം ഗ്രൗണ്ടില്‍ ബഗാന്‍ ബാംഗ്ലൂര്‍ ഐടിയെ നേരിടുമ്പോള്‍ ഈസ്റ് ബംഗാള്‍ തിരുവനന്തപുരത്തു വച്ചാണ് എസ്ബിടിയെ നേരിടേണ്ടത്. സ്വന്തം ഗ്രൗണ്ടിലെ ഈ മത്സരം ജയിക്കുകയും ഈസ്റ് ബംഗാള്‍ എസ്ബിടിക്കെതിരെ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഇത്തവണയും കിരീടം ബഗാന് തന്നെ ലഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X