ജുനിചിരോ കൊയ്സുമി ജപ്പാന്‍ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ജുനിചിരോ കൊയ്സുമി ഏപ്രില്‍ 26 വ്യാഴാഴ്ച അധികാരമേറ്റു. അദ്ദേഹം പുതുതായി രൂപീകരിച്ച മന്ത്രിസഭയിലേയ്ക്ക് അഞ്ച് സ്ത്രീകളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
പരിഷ്കരണവാദിയായ പ്രധാനമന്ത്രിയെന്ന് ഇതിനകം പേരെടുത്ത കൊയ്സുമി ജപ്പാനിലെ വിദേശകാര്യമന്ത്രിയായി വനിതയെയും തിരഞ്ഞെടുത്തുകൊണ്ട് വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച തന്നെയാണ് ഇതിനകം ജപ്പാന്‍കാര്‍ക്കിടയില്‍ അപ്രശസ്തനായ ഇപ്പോഴത്തെ പ്രധാനമന്ത്രി യോഷിയോ മോറിയും മന്ത്രിസഭാംഗങ്ങളും സ്ഥാനമൊഴിഞ്ഞത്.
ജപ്പാനില്‍ ഉപരിസഭയിലേക്ക് ജൂലായില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനാണ് അടിയന്തിരമായി ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി യോഷിയോ മോറിയെ മാറ്റിയത്.












Click it and Unblock the Notifications