ശശി തരൂറിന്റെ നിയമനം നീട്ടി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ (യു എന്‍) പൊതുവിവര വകുപ്പ് തലവനായുള്ള ശശി തരൂറിന്റെ നിയമനം നീട്ടി നല്‍കി. യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഏപ്രില്‍ 26 വ്യാഴാഴ്ച ശശി തരൂറിന്റെ സേവനകാലാവധി അനിശ്ചിത കാലത്തേയ്ക്ക് നീട്ടി. കേരളത്തിലെ പാലക്കാട്ട് വേരുകളുള്ള സാഹിത്യകാരനാണ് ശശി തരൂര്‍.
ഐക്യരാഷ്ട്രസഭയുടെ പൊതുവിവര വകുപ്പിന്റെ ഇടക്കാല തലവനായി 2001 ജനവരിയിലാണ് ശശി തരൂര്‍ നിയമിക്കപ്പെട്ടത്. അതു വരെ അദ്ദേഹം യു എന്‍ സെക്രട്ടറി ജനറലിന്റെ മാധ്യമോപദേശകനും മാധ്യമ വകുപ്പ് തലവനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1978 മുതല്‍ യു എന്നില്‍ ഉദ്യോഗസ്ഥനാണ് ശശി തരൂര്‍. നിരവധി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും കര്‍ത്താവായ ശശി തരൂറിന് കോമണ്‍വെല്‍ത്ത് അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ സാഹിത്യ- പത്രപ്രവര്‍ത്തക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലയാളം ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ ഭാഷകളിലേയ്ക്ക് ശശി തരൂറിന്റെ ഇംഗ്ലീഷ് രചനകള്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications