ഹിന്ദുജമാര്‍ ഇന്ത്യ വിടരുതെന്ന്
ദില്ലി: ഇന്ത്യ വിടാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 64 കോടി രൂപയുടെ ബോഫോഴ്സ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പ്രത്യേകകോടതി മുമ്പാകെ ഹാജരായ ഹിന്ദുജ സഹോദരന്മാര്‍ ഇന്ത്യ വിടുന്നത് പ്രത്യേക കോടതി തടഞ്ഞിരുന്നു. ഇതിനെതിരേ എസ് പി ഹിന്ദുജ, ജി പി ഹിന്ദുജ, പി പി ഹിന്ദുജ എന്നിവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് ഏപ്രില്‍ 27 വെള്ളിയാഴ്ച ജസ്റ്റീസ് എസ് കെ അഗര്‍വാള്‍ തള്ളിയത്.
ഇന്ത്യ വിടരുതെന്ന ഉപാധിയോടെയാണ് പ്രത്യേക കോടതി ഹിന്ദുജ സഹോദരന്മാര്‍ക്ക് ജാമ്യം അനുവദിച്ചതെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇന്ത്യ വിടാന്‍ അനുവാദമില്ലെന്നും ജസ്റ്റീസ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. കേസിന്റെ ഗൗരവവും ഹിന്ദുജ സഹോദരന്മാരുടെ സ്വാഭാവവും കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
ഇന്ത്യയില്‍ സ്ഥാവര- ജംഗമ സ്വത്തുക്കള്‍ ഒന്നുമില്ലാത്ത ഹിന്ദുജ സഹോദരന്മാര്‍ ഇന്ത്യ വിട്ടാല്‍ പിന്നെ ബോഫോഴ്സ് കേസിലെ നടപടികള്‍ക്കായി അവര്‍ തിരികെയെത്തുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അവരെ പോകാന്‍ അനുവദിക്കരുതെന്ന പ്രസിക്യൂഷന്‍ വാദം ഹൈക്കോടതി ശരി വച്ചു.
സി ബി ഐ അന്വേഷണവുമായി ഹിന്ദുജ സഹോദരന്മാര്‍ തൃപ്തികരമായി സഹകരിച്ചിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തിരുന്നു.












Click it and Unblock the Notifications