ഐടി മിഷന്‍ ഒരു മാസത്തിനുള്ളില്‍
ദില്ലി: വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ട് ഒരു മാസത്തിനുള്ളില്‍ വിവര സാങ്കേതിക മിഷന്‍ (ഐടി മിഷന്‍) ആരംഭിക്കുമെന്ന് വിവര സാങ്കേതിക മന്ത്രി പ്രമോദ് മഹാജന്‍.
ഏപ്രില്‍ 26 വ്യാഴാഴ്ച രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍ എത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ടെലികോം മേഖലയിലേക്ക് കടന്നുവരുന്ന സ്വകാര്യ കമ്പനികള്‍ ഗ്രാമീണമേഖലയിലും സേവനമെത്തിക്കുന്നത് നിര്‍ബന്ധമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനായി വാര്‍ത്താവിനിമയ മന്ത്രിയും വിവരസാങ്കേതിക മന്ത്രിയും ധനമന്ത്രിയും അടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications