ഓഹരിതിരിമറി അന്വേഷണം : ത്രിപാഠി അധ്യക്ഷന്‍
ദില്ലി: ബിജെപി എംപി പ്രകാശ് മണി ത്രിപാഠിയായിരിക്കും ഈയിടെയുണ്ടായ ഓഹരിത്തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്തപാര്‍ലമെന്ററി സമിതിയെ നയിക്കുക. 30 അംഗങ്ങളുള്ള സമിതിയുടെ ചെയര്‍മാനായി ത്രിപാഠിയെ നിയമിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ജി.എം.സി. ബാലയോഗി അനുമതി നല്‍കിയതായി പാര്‍ലമെന്റ് വക്താക്കള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ത്രിപാഠി റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറലാണ്. കരസേനയുടെ ഉപമേധവായിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യ വികസിപ്പിച്ചെടുത്ത അര്‍ജുന്‍ ടാങ്ക്വേധ മിസൈലിന്റ നിര്‍മ്മാണത്തില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
സംയുക്തപാര്‍ലമെന്ററി സമിതിയെ നിയമിച്ചുകൊണ്ടുള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജനാണ് ഏപ്രില്‍ 27 വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്. അംഗങ്ങളെല്ലാം പ്രമേയത്തെ ശബ്ദവോട്ടോടെ അനുകൂലിച്ചു. ലോക്സഭയില്‍ നിന്നുള്ള 20 പേരും രാജ്യസഭയിലെ 10 പേരും അടങ്ങിയതാണ് സമിതി.
![]()












Click it and Unblock the Notifications