ലോക്സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു
ദില്ലി: കലുഷമായ ഒരു സമ്മേളനത്തിനു ശേഷം ഏപ്രില്‍ 27 വെള്ളിയാഴ്ച ലോക്സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. തെഹല്‍കാ ഡോട്ട് കോം പുറത്തു കൊണ്ടുവന്ന വിവാദമായ ആയുധ കോഴ ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സഭയില്‍ പലപ്പോഴും കയ്യാങ്കളിയുടെ വക്കില്‍ വരെയെത്തിയിരുന്നു.
സഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സ്പീക്കര്‍ ജിഎംസി ബാലയോഗി , പ്രധാനമന്ത്രി എ.ബി. വാജ്പേയി , പ്രതിപക്ഷനേതാവ് സോണിയാ ഗാന്ധി എന്നിവര്‍ വെള്ളിയാഴ്ച ഖേദം പ്രകടിപ്പിച്ചു.
ഇക്കഴിഞ്ഞ ഫിബ്രവരി 18 ന് ആരംഭിച്ച ലോക്സഭാസമ്മേളനം മാര്‍ച്ച് 13 ന് തെഹല്‍കാ ഡോട്ട് കോം വെളിപ്പെടുത്തിയ ആയുധ കോഴയിടപാടുകളെക്കുറിച്ചുളള ചര്‍ച്ചകളാല്‍ പിന്നീടങ്ങോട്ട് പ്രക്ഷുബ്ധമായിരുന്നു. ചെറിയൊരിടവേളയ്ക്ക് ശേഷം സഭ ഏപ്രില്‍ 16 ന് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. ഒടുവില്‍ ബജറ്റ് പാസാക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വാജ്പേയി പ്രതിപക്ഷനേതാവ് സോണിയാ ഗാന്ധിക്ക് കത്തു നല്‍കുകയും ഇരുവരും സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിനു ശേഷമാണ് പൊതു ബജറ്റ് സഭ പാസാക്കിയത്.
തെഹല്‍കാ വെളിപ്പെടുത്തലുകളെക്കുറിച്ച് സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങളുടെ ബഹളം. ഒടുവില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാരിന് വാക്കു നല്‍കേണ്ടി വന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications