തെഹല്‍ക: രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു
ദില്ലി: ഇസ്രായേലി ബാരക്ക് മിസൈലുകളും റഷ്യന്‍ ടി-90 ടാങ്കുകളും വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ തെഹല്‍ക്ക റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുന്ന വെങ്കടസ്വാമി കമ്മിഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെഹല്‍ക ടേപ്പില്‍ പരാമര്‍ശിക്കുന്ന എല്ലാ ആയുധ ഇടപാടുകളെയും കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഏപ്രില്‍ 27 വെള്ളിയാഴ്ച ജസ്റിസ് കെ.വെങ്കടസ്വാമി പറഞ്ഞു.
പ്രതിരോധവകുപ്പിനും ആഭ്യന്തരവകുപ്പിനും വാര്‍ത്താ വിതരണപ്രക്ഷേപണ വകുപ്പിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും തെഹല്‍ക.കോമിനും സീ ടിവിക്കും അന്വേഷണവുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്.
രേഖകള്‍ ഹാജരാക്കാന്‍ മെയ് നാല് വരെ കക്ഷികള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ടേപ്പുകള്‍ മുഴുവന്‍ കണ്ടതിനു ശേഷം വ്യക്തികള്ക്കുള്ളനോട്ടീസ് അയക്കും. മെയ് അവസാനത്തിലോ ജൂണ്‍ ആദ്യത്തിലോ കേസിന്മേല് വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് വെങ്കിടസ്വാമി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications