Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതിഷികളും തിരക്കിലാണ്

തിരുവനന്തപുരം: വോട്ടെടുപ്പ് അടുത്തതോടെ തിരക്കേറിയത് രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല. ജ്യോതിഷികള്‍ക്കും പുരോഹിതന്മാര്‍ക്കുമൊക്കെ ഇപ്പോള്‍ തിരക്കു പിടിച്ച ദിവസമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അവരുടെ സേവനത്തിനായെത്തുന്ന രാഷ്ട്രീയക്കാരുടെ എണ്ണവും കൂടുതലാണ്.

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥികളായിരുന്നു ജ്യോതിഷികളുടെ ഫലപ്രവചനം അറിയാനും ശത്രുസംഹാരത്തിനായി പൂജ നടത്താനും സജീവമായിരുന്നതെങ്കില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ജനവിധിക്കു പുറത്തുള്ള ഇത്തരം വിധികള്‍ അറിയാന്‍ ഏറെ താത്പര്യം കാട്ടുന്നുണ്ട്.

ചില നേതാക്കള്‍ ജ്യോതിഷികളെ സന്ദര്‍ശിക്കുന്നതും പൂജ നടത്തുന്നതും രഹസ്യമായാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഇതൊക്കെ പുറംലോകം അറിയുന്നതില്‍ യാതൊരു സങ്കോചവുമില്ല. കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് പ്രശസ്ത ജ്യോതിഷിയായ പാഴൂര്‍ പടിപ്പുര സുരേന്ദ്രനെ സന്ദര്‍ശിച്ചത് കഴിഞ്ഞയാഴ്ചയാണ്.

തിരഞ്ഞെടുപ്പ് ചൂട് വര്‍ധിച്ചതോടെ കേരളത്തിനു പുറത്തുനിന്നും ജ്യോതിഷികള്‍ കേരളത്തിലെത്തി തുടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ പ്രശസ്ത ജ്യോതിഷി കെ.രാമറാവു കേരളത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. പതിവായി തന്നെ കാണാനെത്തുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് റാവു പറഞ്ഞു. അവരുടെ പേര് വെളിപ്പെടുത്താന്‍ റാവു തയ്യാറായില്ല.

പൂജ പോലുള്ള അനുഷ്ഠാനങ്ങള്‍ നടത്തുന്നതും പതിവായിട്ടുണ്ട്. രാഷ്ട്രീയഭാവി ശോഭനമാക്കാന്‍ നടത്തുന്ന ഇത്തരം പൂജകളില്‍ ചിലപ്പോള്‍ നേതാക്കളുടെ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കാറുണ്ട്.

പ്രചാരണം കൊഴുത്തതോടെ പാട്ടെഴുത്തുകാര്‍ക്കും നിന്നുതിരിയാന്‍ നേരമില്ലാതായെന്നു പറയാം. കോഴിക്കോട്ടുകാരനായ ഗാനരചയിതാവ് ബാപ്പുവിന്റെ ഉപഭോക്താക്കളില്‍ ഇരുമുന്നണികളിലുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍പ്പെടും. എങ്കിലും ഇത്തവണ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം കോണ്‍ഗ്രസിനു വേണ്ടി അധികമൊന്നും പാട്ടെഴുതേണ്ടി വന്നില്ലയെന്നാണ് ബാപ്പു പറയുന്നത്.

അച്ചടിച്ച പോസ്ററുകളും സ്ക്രീന്‍ പ്രിന്റ് ചെയ്ത ബാനറുകളും വ്യാപകമായതിനാല്‍ ഇത്തവണ ബാനറുകളും ബോര്‍ഡുകളുമെഴുതുന്ന ആര്‍ട്ടിസ്റുകള്‍ക്ക് പതിവിനേക്കാള്‍ തിരക്ക് കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+