തളിപ്പറമ്പിലെ അക്രമം: 400 പേര്‍ക്കെതിരെ കേസ്
തളിപ്പറമ്പ്: ഏപ്രില്‍ 25 ബുധനാഴ്ച തളിപ്പറമ്പില്‍ പൊലീസിനെതിരെ അക്രമം നടത്തിയ സംഭവത്തില്‍ നാനൂറോളം പേര്‍ക്കെതിരെ കേസെടുത്തു.
വ്യത്യസ്ത കേസുകളിലായാണ് നാനൂറോളം പേരെ പ്രതി ചേര്‍ത്തിരിക്കുന്നത്. പൊലീസുകാരെ ആക്രമിച്ചുവെന്ന കേസില്‍ 250 പേര്‍ പ്രതികളാണ്. പൊലീസുകാരെ ആക്രമിക്കുകയും എസ്ഐയെ പരിക്കേല്പിക്കുകയും ചെയ്തതിന് നൂറ്റമ്പതാളുകളുടെ പേരിലും കേസെടുത്തു.
ഇരുകേസുകളിലുമായി 7 പേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 16 പേരെ മെയ് ഒമ്പത് വരെ റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത എ.സുബൈറിനെ തലശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications