ചെറിയാന്‍ ഫിലിപ്പിനെ പുറത്താക്കി
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് ഉള്‍പ്പെടെ മത്സരരംഗത്തു നിന്ന് പിന്മാറാത്ത നാല് വിമതസ്ഥാനാര്‍ഥികളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്ന തിരുവനന്തപുരം ഡിസിസി സെക്രട്ടറി അഡ്വ.എം.വാഹിദ്, മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്ന കെ.പി.ഷൗക്കത്ത്, മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ബേബി എം.വര്‍ഗീസ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവര്‍. ചെറിയാന്‍ ഫിലിപ്പ് യില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയാണ് മത്സരിക്കുന്നത്.
ഏപ്രില്‍ 27 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയാണ് വിമതരെ പുറത്താക്കാുന്ന വിവരം അറിയച്ചത്.
പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും പാര്‍ട്ടിതീരുമാനം ലംഘിച്ചുകൊണ്ട് മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന നാല് സ്ഥാനാര്‍ഥികളെയാണ് പുറത്താക്കുന്നതെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
കേരളത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നതായി തെന്നല ആരോപിച്ചു. കാര്‍ഡുള്ളവരെപ്പോലും വോട്ടര്‍പ്പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതായി പരാതിയുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പരാതി നല്‍കുമെന്ന് തെന്നല പറഞ്ഞു.
സോണിയാഗാന്ധിയുടെ താത്കാലിക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയനുസരിച്ച് മെയ് ഒന്ന്, രണ്ട്, അഞ്ച് തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ഏതൊക്കെ മണ്ഡലങ്ങളാണ് സന്ദര്‍ശിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. എസ്.എം.കൃഷ്ണ, അജിത് ജോഗി, ദ്വിഗ്വിജയ് സിംഗ്, മാര്‍ഗരറ്റ് ആല്‍വ തുടങ്ങി നിരവധി നേതാക്കളും കേരളത്തില്‍ പ്രചാരണത്തിനായി എത്തുന്നുണ്ട്.












Click it and Unblock the Notifications