Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധിയെഴുതാന്‍ ഇനി 13 ദിവസം

തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനകീയവിധിയ്ക്ക് ഇനി 13 ദിവസം കൂടി മാത്രം. മെയ് 10 വ്യാഴാഴ്ചയാണ് വിധിയെഴുത്ത് . നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാനദിവസമായ ഏപ്രില്‍ 26 കഴിഞ്ഞതോടെ അങ്കത്തട്ടില്‍ അണി നിരന്നിരിക്കുന്നവരുടെ ചിത്രം വ്യക്തമായി. ആകെ 675 സ്ഥാനാര്‍ത്ഥികളാണ് 140 സീറ്റുകള്‍ക്കായി ജനവിധി തേടുന്നത്.

രണ്ടു കോടിയിലേറെ വോട്ടര്‍മാരുടെ മുന്നില്‍ ഇടതു, വലതു മുന്നണി സ്ഥാനാര്‍ത്ഥികളും ബി ജെ പി യുടെനേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും പ്രചാരണത്തിന്റെ കൊടുങ്കാറ്റഴിച്ചു വിടുന്നത് ഇനിയുള്ള ദിവസങ്ങളിലായിരിക്കും.

ഇരുമുന്നണികളുടെയും ബി ജെ പിയുടെയും പ്രകടന പത്രികകള്‍ പുറത്തിറങ്ങി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രകടനപത്രികകള്‍ ജനകീയ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവയാണെന്ന സവിശേഷതയുണ്ട്. സംവരണ നയവും അബ്കാരി നയവും പ്രചാരണത്തില്‍ പ്രധാന പങ്കു വഹിക്കുമെന്ന് പ്രകടനപത്രികകള്‍ സൂചിപ്പിക്കുന്നു.

പ്രചാരണത്തിനു ചൂടേറുന്ന അവസരത്തില്‍ ഇരു മുന്നണികള്‍ക്കും ബി ജെ പി യ്ക്കും പണസമാഹരണം പ്രധാനപ്രശ്നമാണ്. മിക്കയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പണദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങി. ഭരണത്തിലിരിക്കുന്നതിന്റെ മെച്ചം ധനലഭ്യതയുടെ കാര്യത്തില്‍ ഇടതുമുന്നണിയ്ക്ക് സഹായകമാകുമ്പോള്‍, തങ്ങള്‍ അധികാരത്തിലേറുമെന്ന് പറഞ്ഞാണ് ഐക്യ ജനാധിപത്യ മുന്നണി പിരിവ് നടത്തുന്നത്.

എന്തായാലും വരും ദിവസങ്ങളില്‍ പ്രചാരണരംഗം കൊഴുക്കും. നേതാക്കന്മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനി വിശ്രമമില്ലാത്ത നാളുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+