Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വതന്ത്രസ്ഥാനാര്‍ഥികള്‍ കുറയുന്നു

തിരുവനന്തപുരം: ഇത്തവത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ എണ്ണം ഏറെ കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇത്തവണ സ്വതന്ത്രരുടെ എണ്ണത്തില്‍ 500 പേരുടെ കുറവുണ്ട്.

96ലെ തിരഞ്ഞെടുപ്പില്‍ 740 പേരായിരുന്നു സ്വതന്ത്രരായി പരീക്ഷണത്തിനിറങ്ങിയത്. ഇത്തവണ 240 പേരേ സ്വതന്ത്രലേബലില്‍ രംഗത്തുള്ളൂ.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ മത്സരിക്കുന്നത്. 34 പേരാണ് ഇവിടെയുളളത്. ഏറ്റവും കുറവ് സ്വതന്ത്രര്‍ കാസര്‍കോട് ജില്ലയിലാണ്. നാല് മണ്ഡലങ്ങളിലായി ഏഴ് സ്വതന്ത്രസ്ഥാനാര്‍ഥികളേ ഇവിടെയുള്ളൂ.

മറ്റ് ജില്ലകളിലെ സ്വതന്ത്രരുടെ എണ്ണം: തിരുവനന്തപുരം-29, കോഴിക്കോട്-26, തൃശൂര്‍-23, പാലക്കാട്-18, കോട്ടയം-17, മലപ്പുറം-14, ആലപ്പുഴ-14, കണ്ണൂര്‍-14, വയനാട്-12, പത്തനംതിട്ട-11, കൊല്ലം-8.

സംസ്ഥാനത്തൊട്ടാകെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 96ല്‍ 1201 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 678 പേരാണുള്ളത്.

എന്നാല്‍ മൊത്തം സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വന്ന അത്രയും കുറവ് തന്നെ സ്വതന്ത്രരുടെ എണ്ണത്തിലുമുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് രീതികളും ചിട്ടകളും പ്രചരണശൈലിയുമെല്ലാം മാറുമ്പോള്‍ അത് സ്വതന്ത്രരായി മത്സരിച്ച് ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നവരെയും സ്വാധീനിക്കുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+